തിരുവനന്തപുരം: ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്. ഐഎന്‍ടിയുസി പോഷക സംഘടനയാണെന്ന് കെപിസ്സിയും എഐസിസിയും അംഗീകരിച്ചിട്ടുണ്ട്.കോണ്‍ഗ്രസും ഐഎന്‍ടിയുസിയും രണ്ടല്ല. ഐഎന്‍ടിയുസി പരിപാടിയില്‍ നെഹ്റു അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. സംശയമുള്ളവര്‍ ചരിത്രം പഠിക്കട്ടെയെന്നും ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ മനതാവ് സതീശന് നടത്തിയ പരാമര്‍ശത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ വി.ഡി സതീശനുമായി കെ.സുധാകരന് സംസാരിക്കും. അതിനു ശേഷം തന്നെ വിവരം അറിയിക്കും. സംഘടനാപരമായ എല്ലാ പ്രശ്നങ്ങളിലും അവസാന വാക്ക് പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നും ചന്രദ്ശേഖരന് പറഞ്ഞു.
ഐഎന്‍ടിയുസി സ്ഥാപക ദിനാഘോഷം മേയ് 3ന് തിരുവനന്തപുരത്ത് നടക്കും. രാഹുല്‍ ഗാന്ധി എം.പി അടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ 15,000 ഓളം പ്രവര്‍ത്തകര്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.






