
രജിഷ വിജയനും ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കീടം. സിനിമയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. നടന് ടൊവിനോയാണ് ടീസര്‍ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജി നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രം ഒരു ത്രില്ലറായാണ് ഒരുങ്ങുന്നത്.
വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന് പട്ടാമ്പി, ആനന്ദ് മന്മധന്, മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ചായഗ്രഹണം നിര്‍വഹിക്കുന്നത്. വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -പ്രണവ് പി പിള്ളയാണ്. സംഗീതം-സിദ്ധാര്‍ത്ഥ പ്രദീപ്, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ -അപ്പു എന്‍ ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ -പ്രതാപ് രവീന്ദ്രന്, സൗണ്ട് മിക്സ് -വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍- സന്ദീപ് കുരിശേരി,
വരികള്‍ - വിനായക് ശശികുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് - ജെ പി മണക്കാട്, കല സംവിധാനം -സതീഷ് നെല്ലായ, വസ്ത്രാലങ്കാരം -മെര്ലിന്, മേക്കപ്പ് -രതീഷ് പുല്പള്ളി, സ്റ്റണ്ട്സ്- ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടര്‍ -ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍, ടൈറ്റില്‍ കാലിഗ്രഫി - സുജിത് പണിക്കാം, ഡിസൈന്‍ -മമ്മിജോ, പ്രോമോ സ്റ്റില്‍സ് -സെറീന് ബാബു, പി ആര് ഒ-എ എസ് ദിനേശ്.






