
ദെഹ്റാദൂണ്‍: തന്റെ സ്വത്തുവകകളെല്ലാം രാഹുലിന്റെ പേരില്‍ എഴുതിവെച്ചിരിക്കുകയാണ് എഴുപത്തിയെട്ടുകാരിയായ പുഷ്പ. ഉത്തരാഖണ്ഡിലെ ദെഹ്റാദൂണ്‍ സ്വദേശിയാണിവര്‍.
സ്വത്തും സമ്പാദ്യവും രാഹുലിന് നല്‍കാനുള്ള വില്‍പ്പത്രം കഴിഞ്ഞദിവസം പുഷ്പ ദെഹ്റാദൂണ്‍ ജില്ലാകോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് മുന്സംസ്ഥാനഅധ്യക്ഷന് പ്രീതം സിങ്ങിന്റെ വീട്ടിലെത്തി കൈമാറുകയുംചെയ്തു.
എന്റെ എളിയ സംഭാവന അദ്ദേഹം നല്ലകാര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുണ്ട്.
ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. ഇപ്പോള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ സേവനം രാജ്യത്തിനായി മാറ്റിവെച്ചിരിക്കുന്നു. രാഹുലിന്റെ ആശയങ്ങള്‍ ഭാവിയെക്കുറിച്ച് പ്രചോദനം നല്‍കുന്നതാണെന്നും പുഷ്പ കൂട്ടിച്ചേർത്തു.
ദെഹ്റാദൂണിലെ കണ്ണായ സ്ഥലത്തെ ഉയര്‍ന്നമൂല്യമുള്ള സ്വത്തുവകകളും സ്വര്‍ണാഭരണങ്ങളുമാണ് രാഹുലിന്റെ പേരില്‍ പുഷ്പ എഴുതിവെച്ചിരിക്കുന്നത്.






