ഇളംപച്ച ദാവണിയിലുള്ള ഭാവനയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ദാവണിയിലുള്ള 10 ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
ഇളംപച്ചയില്‍ ഫ്ലോറല്‍ ഗോള്‍ഡന്‍ ഡിസൈനുകളുള്ള പാവാടയ്ക്കൊപ്പം ലോങ് സ്ലീവ് ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്. നെക്ലൈനിലും സ്ലീവിന്റെ അറ്റത്തുമുള്ള ബീഡ്സ് ആന്‍ഡ് സ്റ്റോണ്‍ വര്‍ക്ക് ആണ് ബ്ലൗസിനെ ആകര്‍ഷമാക്കുന്നത്. പ്ലെയിന്‍ ദുപ്പട്ടയാണ് പെയര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ബോര്‍ഡറിലും ബീഡ്സ് ആന്‍ഡ് സ്റ്റോണ്‍ വര്‍ക്ക് ഉണ്ട്. പച്ച ക്രിസ്റ്റലുകളുള്ള കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.
ഡിസൈനര്‍ ശബരിനാഥ് ആണ് ഭാവനയ്ക്കായി ദാവണി ഒരുക്കിയത്. ഫെമി ആന്റണിയാണ് ഹെയര്‍ സ്റ്റൈല്‍. മേക്കപ് സ്വയം ചെയ്തതാണെന്ന് ഭാവന ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.






