
സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്റിങ്ങാകുന്ന വീഡിയോയിലൂടെ ഫ്രീക്കന്മാര്ക്കും വാഹനാഭ്യാസികള്ക്കും മാത്രമല്ല വാഹനം ഡ്രിഫ്റ്റ് ചെയ്യാന്‍ കഴിയുന്നതെന്ന് തെളിയിക്കുകയാണ് കേരളാ പോലീസ്. പെര്‍ഫോമെന്‍സ് കാറുകളോ കരുത്തന് എസ്.യു.വിയോ ഒന്നുമല്ല, പോലീസിന്റെ സ്വന്തം ടാറ്റ സുമോ ഗോള്‍ഡാണ് പോലീസ് ഡ്രിഫ്റ്റ് ചെയ്യുന്നതിനായി ഉപയോഗിച്ചിരിക്കുന്നകത്.
അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലന പരിപാടിയില്‍ നിന്ന് എന്ന തലക്കെട്ടോയൊണ് പോലീസ് ഈ കിടിലന്‍ വീഡിയോ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ലക്ഷകണക്കിന് ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി ആളുകള്‍ കമന്റ് ചെയ്യുകയും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒരു മൈതാനത്ത് നടക്കുന്ന പരിശീലന പരിപാടിയിലാണ് പോലീസ് വാഹനം ഡ്രിഫ്റ്റ് ചെയ്തിരിക്കുന്നത്. സേനയുടെ വാഹന വ്യൂഹനത്തിലെ ടാറ്റ സുമോ ഗോള്‍ഡാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അതിവേഗത്തില്‍ മുന്നോട്ട് പോകുന്ന വാഹനം നിര്‍ത്തിയ ശേഷം റിവേഴ്സ് വരുന്നതും അതിനുശേഷം ഡ്രിഫ്റ്റ് ചെയ്യുന്നതുമാണ് 18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.






