അമേരിക്കന്‍ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് സ്റ്റെഫാനി ജോവന്നെ ആന്‍ജലിന ജെര്‍മനോട്ടെ എന്ന ലേഡി ഗാഗ. ഗ്രാമി പുരസ്കാരവേദിയില്‍ ലേഡി ഗാഗയുടെ അവസരോചിതമായ പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഊന്നുവടിയിലെത്തിയ അമേരിക്കന്‍ ഗായിക എസ്.സെഡ്.എ. (സൊനാലി ഇമാനി റോവ്) യുടെ വസ്ത്രം ശരിയാക്കിക്കൊടുത്ത് അവരെ സ്റ്റേജിലേക്ക് കയറാന്‍ സഹായിക്കുന്ന ഗാഗയുടെ പ്രവൃത്തികളാണ് ശ്രദ്ധേയമായത്.
ഊന്നുവടിയുമായെത്തിയ എസ്.സെഡ്.എ നീളന്‍ വസ്ത്രമിട്ട് വേദിയിലേക്ക് കയറാന്‍ അല്പം പരിഭ്രമിച്ചിരുന്നു. ഉടന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു ന്ന് കുനിഞ്ഞ് ഗാഗ വസ്ത്രം ശരിയാക്കിക്കൊടുക്കുകയായിരുന്നു. മികച്ച പരമ്പരാഗത പോപ് വോക്കല്‍ ആല്‍ബം വിഭാഗത്തില്‍ ടോണി ബെന്നെറ്റിനൊപ്പം ഇത്തവണ ഗാഗ പുരസ്കാരം നേടിയിട്ടുണ്ട്.

ഈ ലോകത്തിന് വേണ്ട എല്ലാമാണ് നിങ്ങള്‍, 2022 ഗ്രാമി പുരസ്കാരവേദിയിലെ അനൗദ്യോഗികജേതാവാണ് ലേഡി ഗാഗ, വിലപ്പെട്ട നിമിഷങ്ങളില്‍ നമ്മള് പ്രതീക്ഷിക്കുന്ന സുഹൃത്താണ് ലേഡി ഗാഗ, എസ്.സെഡ്.എയുടെ വസ്ത്രത്തില്‍ തൊട്ട് ഗാഗ അവരെ സാന്ത്വനിപ്പിച്ചു തുടങ്ങിയ
കമന്റുകളാണ് ഗാഗയെക്കുറിച്ച് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്.
ലോകമെമ്പാടുമായി പത്ത് കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളില്‍ ഒരാളാണ്. 12 ഗിന്നസ് ബുക്ക് റെക്കോര്‍ഡുകള്‍, ആറു ഗ്രാമി പുരസ്കാരം, മൂന്നു ബ്രിട്ട് പുരസ്കാരങ്ങളും നേടിയിട്ടുള്ള ഗാഗയ്ക്ക് അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി : ഹോട്ടല്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Comments