
അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പ പാന്‍ ഇന്ത്യൻ ലെവലിൽ വൻ ഹിറ്റായിരുന്നു. ചിത്രത്തിലെ പാട്ടുകളും അല്ലുവിന്റെ മാസ് ഡയലോഗുകളും തരംഗമായി.
ഇപ്പോഴിതാ പുഷ്പയിലെ ഒരു ഡയലോഗ് ഉത്തരകടലാസിലും ഇടം നേടിയിരിക്കുകയാണ്. ‘പുഷ്പ...പുഷ്പരാജ്... ഞാന്‍ എഴുതില്ല’ എന്ന ഒറ്റ ഡയലോഗ് മാത്രമാണ് പശ്ചിമ ബംഗാളിലെ ഒരു പത്താംക്ലാസ് വിദ്യാർഥി ഉത്തരകടലാസിലുടനീളം എഴുതിയിരിക്കുന്നത്.
സോഷ്യൽമീഡിയയിൽ നിരവധിപ്പേർ ഈ ഉത്തരക്കടലാസ് പങ്കുവെച്ചിട്ടുണ്ട്.






