
ഓരോരുത്തർക്കുമുണ്ടാവും ഇഷ്ട സിനിമകളും കഥാപാത്രങ്ങളും. ഇഷ്ടപ്പെട്ട സിനിമകള്‍ ഒന്നിലേറെ തവണ കണ്ടിട്ടുമുണ്ടാവും. പക്ഷേ ഇഷ്ടസിനിമ കണ്ട് ഗിന്നസ് ബുക്കിൽ കയറി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് മടിയുണ്ടാകും. എന്നാല്‍ അങ്ങനെയൊന്ന് സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഫ്ളോറിഡയിലെ റാമിറോ അലാനിസ്. ഈയിടെ പുറത്തിറങ്ങിയ സ്പൈഡർമാൻ നോ വേ ഹോം എന്ന ചിത്രം 292 തവണയാണ് റാമിറോ കണ്ടത്.
മൂന്ന് മാസമെടുത്തു ഇത്രയും തവണ ചിത്രം കാണാൻ. കൃത്യമായി പറയുകയാണെങ്കിൽ 2021 ഡിസംബർ 16 മുതൽ 2022 മാർച്ച് 15 വരെ. ഇതാദ്യമായല്ല ഈ ചെറുപ്പക്കാരൻ ഇത്തരത്തിലുള്ള നേട്ടം കൈവരിക്കുന്നത്. 2019-ൽ മാർവലിന്റെ അവഞ്ചേഴ്സ്: എൻഡ് ഗെയിം എന്ന ചിത്രം 191 തവണയാണ് റാമിറോ കണ്ടത്. പക്ഷേ 2021-ൽ അർനോഡ് ക്ലീൻ എന്നയാൾ കാമിലോട്ട് എന്ന വെബ് സീരീസ് 204 തവണ കണ്ട് ആ റെക്കോർഡ് ഭേദിച്ചു.
292 Cinema Productions attended of the same Film - @SpiderManMovie
My swing got to it’s end…🙌🏻❤️🕷
Thank you all.@TomHolland1996 @SonyPictures @jnwtts @ComicBook @GabyMeza8 #SpiderMan #SpiderManNoWayHome @MarvelStudios #marvel @GWR #TigreVengador @Zendaya #MCU #GWR #movies pic.twitter.com/GdujHslShN— El Tigre Vengador (@agalanis17) March 15, 2022
2019-ൽ അന്തരിച്ച സ്വന്തം മുത്തശ്ശി ജുവാനിയുടെ സ്മരണാർത്ഥമാണ് ഇത്തവണയും റാമിറോ സിനിമ കണ്ട് ഗിന്നസിൽ കയറാനുള്ള ശ്രമം നടത്തിയത്. മുത്തശ്ശിയാണ് തന്നെ ഏറ്റവുംകൂടുതൽ പിന്തുണച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ സ്പൈഡർമാൻ ചിത്രത്തിന്റെ അവസാനപ്രദർശനം വരെ തുടർച്ചയായി റാമിറോ സിനിമ കണ്ടു.






