
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളത്തിന്റെ പ്രിയനടി മീര ജാസ്മിൻ. ജയറാം നായകനാകുന്ന ചിത്രം ഏപ്രിൽ 29ന് റിലീസിനെത്തും.
ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ മീര കഴിഞ്ഞ ദിവസം പങ്കുവെച്ച തന്റെ ഏറ്റവും പുതിയ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. ‘Dreamy kind of delight’ എന്ന കുറിപ്പോടെയാണ് മീര ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2016 ൽ പുറത്തിറങ്ങിയ ‘പത്ത് കൽപനകളി’ലാണ് മീരയെ പ്രധാന വേഷത്തിൽ അവസാനമായി കണ്ടത്. അതിനുശേഷം 2018 ൽ പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിലും മീര എത്തിയിരുന്നു.






