
ശ്രീനഗർ: ജമ്മുവിലെ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ സൈനികന് കൊല്ലപ്പെട്ടു.
ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രി ജമ്മു സന്ദർശിക്കാനിരിക്കുന്നതിന്റെ രണ്ടു ദിവസങ്ങൾക്കു മുൻപുണ്ടായ ആക്രമണത്തിൽ സുരക്ഷാ സേന ജാഗ്രതയിലാണ്.
ജമ്മു നഗരത്തിലെ സുൻജ്വാൻ കന്റോൺമെന്റ് മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നഗരത്തിൽ ആക്രമണം നടത്താൻ ഭീകരർ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
രണ്ടു ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. ഇതേത്തുടർന്നായിരുന്നു തിരച്ചിൽ. സിഐഎസ്എഫിന്റെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് വീരമൃത്യു വരിച്ചത്.






