
മിനിസ്ക്രീൻ പാട്ടും ചിരിയുമൊക്കെയായി നിറഞ്ഞു നില്ക്കുന്ന താരമാണ് റിമി ടോമി. ഇങ്ങനെയൊക്കെയാണെങ്കിലും വർക് ഔട്ടിന്റെ കാര്യത്തിലും ശരീര സംരക്ഷണത്തിലും റിമി സീരിയസാണ്. തന്റെ വർക് ഔട്ട് ഡയറ്റ് വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ വർക്കൗട്ട് വിശേഷങ്ങളുമായി രംഗത്തെത്തുകയാണ് താരം. കഠിനമായ വ്യായാമ മുറകൾ അഭ്യസിക്കുന്നതിന്റെ ദൃശ്യങ്ങളാണ് റിമി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ പശ്ചാത്തലത്തിൽ സംഗീതവും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘നിങ്ങൾ തന്നെ നിങ്ങള്‍ക്കു പ്രചോദനമാകുക’ എന്ന അടിക്കുറിപ്പോടെയാണ് റിമിയുടെ പോസ്റ്റ്.
റിമിയുടെ വർക്കൗട്ട് വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണു വൈറൽ ആയത്. പിന്നാലെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. മുൻപും ജിമ്മിൽ നിന്നുള്ള വിഡിയോകൾ റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
റിമിയുടെ മേക്കോവർ ആരാധകർക്ക് എന്നും അത്ഭുതമാണ്. ഗായിക ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണു പലര്‍ക്കും അറിയേണ്ടത്. ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്രയേറെ ഭാരം കുറച്ചത്.






