
കൊല്ലം: മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ (17) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഏപ്രിൽ 14നായിരുന്നു സംഭവം. കറന്റ് പോയതിനാൽ മെഴുകുതിരി കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് പാവാടയിൽ തീപിടിച്ചത്. ടിന്നർ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെൺകുട്ടി ധരിച്ചതെന്നാണ് വിവരം.






