
പതിവ് തെറ്റിക്കാതെ, പെരുന്നാള്‍ ദിനത്തിൽ തന്റെ ഏറ്റവും പുതിയ കുടുംബചിത്രം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ദുൽഖറിന്റെ പെരുന്നാൾ ആശംസ. ‘എല്ലാവർക്കും ഈദ് ആശംസകൾ’ എന്ന കുറിപ്പിനൊപ്പം ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടൻതന്നെ തുടങ്ങിയ ഹാഷ് ടാഗുകളും ദുൽഖര്‍ ചേർത്തിട്ടുണ്ട്.
സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി, ഡിജെ ശേഖർ മേനോൻ എന്നിവരും ദുൽഖറിനൊപ്പം ഈദ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.






