
കണ്ണൂര്‍: ശ്രീകണ്ഠാപുരം പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി ശിവകുമാര്‍ (56) ആണ് മരിച്ചത്. വഞ്ചനാകുറ്റത്തിനാണ് കഴിഞ്ഞ ദിവസം ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ സ്‌റ്റേഷനില്‍ വച്ച് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ശിവകുമാറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.






