
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന തുക പിന്‍വലിക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്ന നിയന്ത്രണം ഭാഗികമായി ഇന്ന് മുതല്‍ നീക്കം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപിച്ച തുക ബാങ്കില്‍ നിന്നും പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്നുമുതല്‍ നിയന്ത്രണം ഉണ്ടാകില്ല. ആഴ്ചയില്‍ 24,000 രൂപ എന്ന നിക്ഷേപത്തിലെ പണം പിന് വലിക്കാനുള്ള കാലാവധി ഇന്ന് മുതല്‍ ഇല്ലാതാകും. പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിച്ച് അല്ലാതെയുള്ള നിക്ഷേപങ്ങളാകും പിന്‍വലിക്കാനാകുക. പുതിയ 500, 2000 നോട്ടുകളാകും പുതിയതായി കിട്ടുക.
ഇന്നലെ രാത്രിയലാണ് ആര്‍ബിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ബാങ്കില്‍ നിന്ന് സ്ളിപ്പ് എഴുതി എപ്പോള്‍ വേണമെങ്കിലും തുക നിക്ഷേപിക്കുകയും ചെയ്യാം. നേരത്തേ ആഴ്ചയില്‍ 24,000 രൂപയും ദിവസം 2,500 രൂപയും എന്നായിരുന്നു പിന്‍വലിക്കാന്‍ പറ്റിയിരുന്ന തുക. എന്നാല്‍ നവംബര്‍ 28 വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പഴയ നിയന്ത്രണം നിലവിലുണ്ട്. പഴയ നോട്ടുകള്‍ക്ക് പകരം 2000, 500 നോട്ടുകള്‍ ഉപയോഗിക്കാം. പക്ഷേ എടിഎം വഴി തുക പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരും. ഇപ്പോഴും മിക്ക എ ടി എമ്മുകളിലും 2000 ന്റെ നോട്ട് മാത്രമാണ് കിട്ടുന്നത് എന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അസാധു നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം വെളിപ്പെടുത്താന്‍ ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വെളിപ്പെടുത്തിയാല്‍ 50 ശതമാനം മാത്രമേ സര്‍ക്കാര്‍ എടുക്കൂ. വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ 85 ശതമാനം പിടിച്ചെടുക്കും നിയമനടപടികളും നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചു. ബില്‍ പാസ്സാക്കിയതിന് ശേഷം സമയ പരിധി നിശ്ചയിക്കും. മിക്കവാറും സമയപരിധി ഡിസംബര്‍ 30 ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.






