
തുര്ക്കിയില് നിന്ന് അടിപൊളി ചിത്രങ്ങളാണ് മിഥുന് രമേശ് സമൂഹമാധ്യമത്തില് പങ്കുവച്ചിരിക്കുന്നത്. കുടുംബവും സുഹൃത്തുക്കളും ഒത്തുച്ചേര്ന്ന യാത്രയാണ്. മിഥുന്റെ പിറന്നാള് ആഘോഷയാത്രകൂടിയായിരുന്നു. എത്ര തിരക്കായാലും കുടുംബവുമൊത്തുള്ള യാത്രകള്ക്കായി മിഥുന് എങ്ങനെയും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ വേക്കേഷന് ട്രിപ് അടിച്ചുപൊളിക്കുകയാണ്.
കാഴ്ചകള് കൊണ്ട് സന്ദര്ശകരെ അദ്ഭുതപ്പെടുത്തുന്നയിടമാണ് തുര്ക്കി. തുര്ക്കിയില് നിന്നും കപ്പഡോഷ്യയില് നിന്നുമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പിറന്നാള് കപ്പഡോഷ്യയില് ആഘോഷിക്കുന്നു എന്നു കുറിച്ച ചിത്രങ്ങളും മിഥുന് ഇന്സ്റ്റഗ്രാമില് പങ്കുവച്ചിരുന്നു.







Comments