ഹിറ്റ്ലറുടെ നിധിശേഖരം വീണ്ടും വാര്‍ത്തയാകുന്നു; 100 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണം സൂക്ഷിച്ച കപ്പല്‍ കണ്ടെത്തി?
ഹിറ്റ്ലറുടെ നിധിശേഖരം വീണ്ടും വാര്‍ത്തയാകുന്നു; 100 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണം സൂക്ഷിച്ച കപ്പല്‍ കണ്ടെത്തി?
Authored by Web Desk | Last updated: 29 Nov 2016, 1:09 PM | 1 min read
ലോകചരിത്രത്തിലെ വിവാദ നായകന് അഡോള്‍ഫ് ഹിറ്റ്ലറുടെ നിധി ശേഖരം തെരയലാണ് ഇപ്പോഴത്തെ ട്രന്റ്. 1945 ല്‍ മുങ്ങിയ 100 ദശലക്ഷം പൗണ്ട് മ്യൂലം വരുന്ന വസ്തുക്കള്‍ അടങ്ങിയ നാസികളുടെ വില്‍ഹെം ഗുസ്ലോഫ് കപ്പല്‍ കണ്ടെത്തിയതായി അവകാശവാദവുമായി പര്യവേഷകന്. ബാള്‍ട്ടിക് കടലില്‍ ഈ തകര്‍ന്ന കപ്പല്‍ കണ്ടതായി അവകാശപ്പെടുന്നത് ഡൈവര്‍ ഫില്‍ സേയറാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് 9500 പേരെ മരണത്തിലേക്ക് പറഞ്ഞയച്ച് മുങ്ങിയ കപ്പല്‍ ബാള്‍ട്ടിക് സമുദ്രത്തില്‍ 450 അടി താഴ്ചയില്‍ കണ്ടെത്തിയെന്നാണ് സേയര്‍ പറയുന്നത്. കപ്പലില്‍ നിന്നും രക്ഷപ്പെട്ട റൂഡി ലാംമേ എന്ന റേഡിയോ ഓപ്പറേറ്ററാണ് ഈ കപ്പലിനെ കുറിച്ച് സേയേഴ്സിന് ആശയം കൊടുത്തത്. 1972 ല്‍ കപ്പല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട കപ്പലിലെ സ്വര്‍ണ്ണം സൂക്ഷിപ്പുകാരനായിരുന്ന മറ്റൊരാള്‍ കൂടി പറയുന്നത് വരെ സേയേഴ്സ് ഗൗരവമായി എടുത്തിരുന്നില്ല.
1988 ലാണ് സേയേഴ്സ് കപ്പല്‍ ആദ്യമായി കണ്ടെത്തിയത്. ജര്‍മ്മന്‍ അഭയാര്‍ത്ഥികളും പരിക്കേറ്റ സൈനികരും സ്ത്രീകളും കുട്ടികളുമടക്കം 10000 പേരുമായി പോയ കപ്പല്‍ 1945 ല്‍ സോവ്യറ്റ് അന്തര്‍വാഹിനിയുടെ ആക്രമണത്തിലാണ് മുങ്ങിയത്. 996 പേര് മാത്രമായരിുന്നു രക്ഷപ്പെട്ടത്. കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമൊക്കെയായിരുന്നു. അതേസമയം ഹിറ്റ്ലര്‍ തന്റെ ഭരണകാലത്ത് സമ്പാദിച്ച കൊള്ളമുതലെല്ലാം എവിടെയാണ് സൂക്ഷിച്ചതെന്ന് പല രീതിയിലുള്ള അന്വേഷണങ്ങള്‍ നടന്നു വരുന്നുണ്ട്.
നാസികള്‍ സ്വര്‍ണ്ണം നിറച്ച് ഒളിപ്പിച്ചെന്ന് കരുതുന്ന ഒരു ട്രെയിന്‍ വേണ്ടിയും പര്യവേഷകര്‍ ശ്രമം നടത്തുന്നുണ്ട്. പോളണ്ടിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. പോളണ്ടിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ വ്രൊക്ളാവിനും വാള്ബ്രിച്ചിനും ഇടയില്‍ ഈ ട്രെയിന്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊള്ളയടിച്ച വില മതിക്കാത്താത്ത തരം സ്വര്‍ണ്ണം, ആഭരണം, കലാ വസ്തുക്കള്‍ എന്നിവയെല്ലാം അടങ്ങുന്ന ട്രെയിന്‍ മണ്ണില്‍ കുഴിച്ചിട്ടിരിക്കാമെന്നാണ് കരുതുന്നത്. ഒളിച്ചിരിക്കുന്ന ഈ തുരങ്കത്തിനും അതിലുള്ള ട്രെയിനും വേണ്ടി വളരെ ചെലവേറിയ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
ചെക്കോ സ്ളോവാക്യന്‍ അതിര്‍ത്തിയിലുള്ള വ്രൊക്ളാവിക്കിനും വാള്ബ്രിച്ചിനും ഇടയില്‍ 65 കിലോമീറ്ററോളം മതില് കെട്ടി വേര്‍തിരിച്ചിരിക്കുകയാണ്. അതേസമയം രണ്ടാം ലോകമഹായുദ്ധം പൂര്‍ത്തിയായി ചുവപ്പുസേന വരുന്നതിന് മുമ്പ് തന്നെ നാസികള്‍ ട്രെയിന്‍ ബെര്ലിനിലേക്ക മാറ്റിയതായും വിവരമുണ്ട്. എന്നാല്‍ 200 അടി താഴ്ചയില്‍ ട്രെയിന്‍ ഉണ്ടെന്നാണ് ഇപ്പോഴും പോളണ്ടുകാരുടെ വിശ്വാസം.