
ന്യുഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ മലാത്സംഗം ചെയ്തുവെന്ന കേസില്‍ വ്യത്യാസ്ത വിധികളുമായി ഡല്‍ഹി ഹൈക്കോടതി. ഐപിസി 376ല്‍ ഭര്‍ത്താവിന് ഇളവ് നല്കുന്ന എക്സെപ്ഷന് 2 ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റീസ് രാജീവ് ഷക്ധര്‍ പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന് ഇളവ് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് ജസ്റ്റീസ് സി. ഹരിശങ്കറിന്റെ വിധി. ഈ ഇളവ് ഭരണഘടനയുടെ അനുഛേദം 14,19,21 എന്നിവയുടെ ലംഘനമല്ലെന്നാണ് അദ്ദേഹത്തിന്റെ വിധിയില്‍ പറയുന്നത്.
നിയമത്തില്‍ കാതലായ ചില ചോദ്യങ്ങള്‍ ഉയരുന്നതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും അതിനുള്ള അനുമതി നല്‍കുന്നുവെന്നതിലും ഇരു ജഡ്ജിമാരും ഏകാഭിപ്രായമെടുത്തു. 2015ലും 2017ലുമായി കോടതിയുടെ മുമ്പാകെയെത്തിയ വിവാഹവസ്ഥയിലുള്ള ബലാത്സംഗത്തെ ക്രിമിനല്വത്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് കോടതി വ്യത്യസ്ത വിധി പറഞ്ഞത്. ആര്‍ഐടി ഫണ്ടേഷന്, ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമണ്‍സ് അസോസിയേഷന് എന്നിവയാണ് പ്രധാന കക്ഷികള്‍ .
ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.






