
ന്യുഡല്‍ഹി: ഭീകരപ്രവര്ത്തന് ഫണ്ട് നല്‍കിയെന്ന കേസില്‍ കശ്മീരി വിഘടനവാദി നേതാവ് യാസിന് മാലിക് കുറ്റക്കാരനെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതി. ശിക്ഷ ഈ മാസം 25ന് പ്രഖ്യാപിക്കും. നിരോധിത സംഘടനയായ ജമ്മു കശ്മീര്‍ വിമോചനമുന്നണിയുടെ നേതാവാണ് യാസിന് മാലിക്. കശ്മീര്‍ താഴ്വരയിലെ വിഘടനവാദ, ഭീകര പ്രവര്‍ത്തനങ്ങളില്‍ മാലിക് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം മറ്റൊരു കേസില്‍ കോടതി കണ്ടെത്തിയിരുന്നൂ.
തന്റെ സ്വത്ത സംബന്ധിച്ച് സത്യവാങ്മൂലം നല്കാന് യാസിന് മാലിക്കിനോട് എന്‍ഐഎ കോടതി നിര്‍ദേശിച്ചു. മാലിക്കിന്റെ സാമ്പത്തിക മൂല്യനിര്‍ണയം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് നല്കാന് എന്‍ഐഎയോടും കോടതി നിര്‍ദേശിച്ചു. മാലിക്കിന്റെ ശിക്ഷാവിധിയില്‍ പിഴചുമത്തുന്നതിനുള്ള തുക നിശ്ചയിക്കുന്നതിനാണ് ആസ്തി നിര്‍ണയിക്കേണ്ടത്. ഈ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതിനാണ് ശിക്ഷാവിധി പ്രഖ്യാപനം മേയ് 25ലേക്ക് മാറ്റിയതെന്ന് സ്പെഷ്യല്‍ കോടതി ജഡ്ജി പ്രവീണ്‍ സിംഗ് വ്യക്തമാക്കി.
ക്രിമിനല്‍ ഗുഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്തു, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കശ്മീരിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മാലിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.







Comments