തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന വലിയ പ്രതിഷേധമുണ്ടാക്കിയെന്ന് സിഐടിയു വിലയിരുത്തി. 20-ാം തിയതിയായിട്ടും ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ആനത്തലവട്ടം ആനന്ദന് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ബദല്‍നയം ജൂണ്‍ ആറിന് സര്‍ക്കാരിന് നല്‍കുമെന്നും സിഐടിയു വ്യക്തമാക്കി.
സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടുവെക്കുന്നത്. അതില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. സേവ് കെഎസ്ആര്‍ടിസി എന്നത് തന്നെയാകും അസോസിയേഷന്റെ പ്രധാന മുദ്രാവാക്യം. വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിന് ശേഷമാണ് മന്ത്രിക്കെതിരെ സംഘടന വിമര്‍ശനമുയന്നയിക്കുന്നത്. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.






