
ഒരു സ്ത്രീ മനഃസാന്നിധ്യം കൈവിടാതെ മോഷ്ടാക്കളെ നേരിട്ട ഒരു വീഡിയോയാണ് ഇപ്പോള് സോഷ്യൽ മീഡിയയില് വൈറലായിരിക്കുന്നത്. ഒരു സ്ത്രീ മോഷണത്തിൽ നിന്ന് സ്വയം രക്ഷ നേടിയ നിമിഷം സിസിടിവി ദൃശ്യങ്ങൾ പകർത്തി. മോഷ്ടാക്കൾ എത്തുമ്പോൾ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ എന്തോ ഉള്ള ഒരു ബാഗ് സ്ത്രീ കയ്യിൽ വച്ചിരിക്കുന്നതായി വൈറലായ വീഡിയോയിൽ കാണിക്കുന്നു.
മോഷ്ടാക്കൾ തന്റെ അടുത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ ഉടൻ തന്നെ സഞ്ചി ഒരു മതിലിന് മുകളിൽ എറിയുകയും ചെയ്തു. കൊള്ളയടിക്കാൻ ഒന്നുമില്ലാതെ വന്നതിനാൽ മോഷ്ടാക്കൾ സ്ഥലംവിട്ടു.
ദി ഫിഗൻ എന്ന ഉപയോക്താവ് ട്വിറ്ററിൽ റീപോസ്റ്റ് ചെയ്ത ക്ലിപ്പ്, 3.6 ലക്ഷത്തിലധികം കാഴ്ചകൾ നേടിയിട്ടുണ്ട്. ഓൺലൈനിൽ ആളുകൾ അവരുടെ സ്വന്തം അഭിപ്രായങ്ങൾ പങ്കിടുകയും ചെയ്തു.







Comments