കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജിക്കെതിരെ ആരോപണം ഉന്നയിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അതിജീവിതയുടെ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ല. സ്ത്രീ സുരക്ഷയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണിത്. ഭരണപക്ഷത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ നടി കോടതിയില്‍ നല്കട്ടെ. സര്‍ക്കാര്‍ നടിക്കൊപ്പമാണ്. സര്‍ക്കാരും പാര്‍ട്ടിയും അതിജീവിതയ്ക്ക് ഒപ്പമാണ്. അവര്‍ക്ക് എല്ലാ സംരക്ഷണവും സര്‍ക്കാരും പാര്‍ട്ടിയും കൊടുക്കും. ഈ സര്‍ക്കാര്‍ അനുകൂലമായ എല്ലാ നടപടിയും സ്വീകരിച്ചു. എന്നാല്‍ തൃക്കാക്കര തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് ദുരൂഹമാണ്. അതിജീവിതയ്ക്ക് വ്യക്തമായി എന്തെങ്കിലും താല്പര്യമുണ്ടെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിത ജഡ്ജിയെ നിയമിച്ചത്. അതിജീവിതയുടെ എന്ത് ആവശ്യത്തിലാണ് സര്‍ക്കര്‍ വിട്ടുവീഴ്ച കാണിച്ചത്. നടിക്ക് എതിരായി എന്തു നടപടിയാണ് സ്വീകരിച്ചത്. അവരുടെ പരാതിയില്‍ ശക്തമായ അന്വേഷണം നടത്തി. പ്രമുഖനായ നടന് വരെ അറസ്റ്റിലായി. യുഡിഎഫ് കാലത്തായിരുന്നെങ്കില്‍ അറസ്റ്റ് നടക്കുമായിരുന്നോ? എല്‍ഡിഎഫുമായാണ് പ്രതിക്ക് ബന്ധമെന്ന് പറയുന്നവര്‍ അയാള്‍ക്ക് ഏറ്റവും കൂടുതല്‍ ബന്ധം ആരുമായും ആണെന്ന് എറണാകുളത്തുള്ളവര്‍ക്ക് അറിയാം.
സംസ്ഥാന ചലച്ചിത്ര ഉത്സവത്തില്‍ അവരെ ചീഫ് ഗസ്റ്റാക്കി പങ്കെടുപ്പിച്ച സര്‍ക്കാരാണിത്. പരസ്യമായി അവരെ പങ്കെടുപ്പിച്ചതിലൂടെ അവര്‍ക്ക് എല്ല പിന്തുണയും നല്കിയ സര്‍ക്കാരാണിത്. അതുകൊണ്ട് ഇത്തരം ആക്ഷേപങ്ങള്‍ക്ക് അല്പായുസേ ഉണ്ടാവൂ.
അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും കോടിയേരിപറഞ്ഞു. അതിജിവിതയുടെ പേരില്‍ യു.ഡി.എഫ് നടത്തുന്ന പ്രചാരണം അവര്‍ക്കു തന്നെ തിരിച്ചടിയാകും.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാംപ് പരിഭ്രാന്തിയിലാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പരാജയ ഭീതിയില്‍ ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. യുഡിഎഫ് നീക്കം പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. ആര്.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വോട്ട് എല്‍.ഡി.എഫിന് വേണ്ട. ഇങ്ങനെ പറയാന്‍ വി.ഡി സതീശന് കഴിയുമോ?
എല്‍ഡിഎഫില്‍ തികഞ്ഞ ആത്മവിശ്വാസമാണ്. ഡോക്ടറുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ ഇടതു ക്യാംപുകള്‍ ആവേശത്തിലാണെന്നും കോടിയേരി പറഞ്ഞു.
വിസ്മയ കേസില്‍ കോടതി വിധി കേര പോലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവലാണ്. വിധി കേട്ടയുടന്‍ പിതാവ് സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസം വ്യക്തമാക്കി. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണിതെന്നും കോടിയേരി പറഞ്ഞു.






