
ന്യൂഡല്‍ഹി: മുകളില്‍ കാണുന്ന ചിത്രം ഡല്ഹിയുടേതോ അതോ പാരീസിന്റേതോ? ട്വിറ്റലാണ് ഇപ്പോള്‍ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. പ്രശസ്ത യൂറോപ്യന്‍ ബഹിരാകാശ ഗവേഷകന് തോമസ് പാസ്ക്വറ്റ് തിങ്കളാഴ്ച പോസ്റ്റ് ചെയ്ത ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ഒരു നഗരത്തിന്റെ നിശാദൃശ്യം ട്വിറ്ററില്‍ വന്‍ ചര്‍ച്ചയാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറുമാസം ചെലവഴിക്കാന്‍ നിയോഗിതനായ പാസ്ക്വറ്റ് ബഹിരാകാശ പേടകത്തില്‍ നിന്നുള്ള തന്റെ ആദ്യ നിശാ നഗരചിത്രം. പക്ഷേ ഇത് ഏത് നഗരമാണെന്ന് തനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ? എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ ആരാധകര്‍ ചിത്രത്തില്‍ കയറിപ്പിടിച്ചു. ചിലര്‍ പാരീസ് ആണെന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ഡല്‍ഹിയാണെന്ന് പറഞ്ഞു. വടക്കു കിഴക്കില്‍ നിന്നുള്ള ഡല്‍ഹി കാഴ്ചയാണ് ഇതെന്നായിരുന്നു ചിലര്‍ വാദിച്ചത്. തൊട്ടടുത്ത കാണുന്നത് ജെയ്പൂരാണെന്നും ഒരാള്‍ കുറിച്ചു.
അന്വേഷണാത്മക ജോലി ചെയ്ത എല്ലാവര്ക്കും നന്ദി എന്നായിരുന്നു സംഭവം കുറിക്കു കൊണ്ടെന്ന് മനസ്സിലാക്കിയ പെസ്ക്വറ്റ് 12 മണിക്കൂറിന് ശേഷം വീണ്ടും ട്വീറ്റ് ചെയ്തത്. ഹൂസ്റ്റണ്‍ മിഷന് കണ്‍ട്രോളിനായി കാത്തിരിക്കുമ്പോഴാണ് ചിത്രം എടുത്തത്. ചോദ്യത്തിനുള്ള ഉത്തരം പരിശോധിച്ചു കൊണ്ടിരുന്നതാകട്ടെ ടോയ്ലറ്റ് റിപ്പയര്‍ ചെയ്തുകൊണ്ടിരുന്നപ്പോഴും. താന്‍ ഫോട്ടോഗ്രാഫിയില്‍ മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം കുറിച്ചു.






