
ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ റാലിക്കിടെ ഒരു കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പോലീസ്. കുട്ടിയെ വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചെടുത്തതാണെന്ന് പോലീസിന് സൂചന ലഭിച്ചു.
കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാറിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. അന്‍സാറിന്റെ ഒരു അടുത്ത ബന്ധുവിന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം, മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചുവെന്ന റിപ്പോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എറണാകുളം തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നായിരുന്നു ഇന്നലെ വന്ന വിവരങ്ങള്‍. കുട്ടിയ്ക്കായി കരുനാഗപ്പള്ളി, ഈരാറ്റുപേട്ട, താഴത്തങ്ങാടി, പെരുമ്പാവൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് സൂചന.
നേരത്തെ, ദേശീയ പൗരത്വ നിയമത്തിനെതിരെ എറണാകുളത്ത് നടന്ന പ്രതിഷേധ പ്രകടനത്തിലും ഈ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതെന്ന് പറയപ്പെടുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.






