
ന്യൂയോര്‍ക്ക്: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ വിമര്‍ശനം നേരിടുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രചാരം ഒട്ടും കുറയുന്നില്ല. ടൈം മാഗസിന് 2016 ലെ മികച്ച വ്യക്തിത്വമായി നരേന്ദ്രമോഡിയെ തെരഞ്ഞെടുത്തു. ഡൊണാള്‍ഡ് ട്രംപിനെയും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെയുമെല്ലാം പിന്നിലാക്കിയാണ് മോഡി മുന്നിലെത്തിയത്.
മോഡിക്ക് 21 ശതമാനം വോട്ടുകളാണ് കിട്ടിയത്. ജൂലിയന്‍ അസാഞ്ജ് 10 ശതമാനം വോട്ടോടെ രണ്ടാമതെത്തി. ഡൊണാള്‍ഡ് ട്രംപ് ആറാം സ്ഥാനത്ത് എത്തിയപ്പോള്‍ അമേരിക്കയുടെ മൂന് പ്രസിഡന്റ ഒബാമ ഏഴാം സ്ഥാനത്തായി പോയി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് മോഡി ഈ പട്ടികയിലെത്തുന്നത്. കഴിഞ്ഞവര്‍ഷം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ലേ മെര്‍ക്കല്‍ ആയിരുന്നു നേട്ടം ഉണ്ടാക്കിയത്.






