
രാജസ്ഥാന് റോയല്‍സിനൊപ്പം ഫൈനലില്‍ തിളങ്ങാനായില്ലെങ്കിലും ഐപിഎല്‍ പുരസ്കാരങ്ങളില് ഓറഞ്ച് ക്യാപ്പടക്കം ആറ് അവാര്‍ഡുകള്‍ നേടി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതാണ് ജോസ് ബട്ലര്. ബട്ലര് വമ്പന്‍ ഇന്നിങ്സുകള്‍ കാഴ്ചവയ്ക്കുമ്പോഴൊക്കെ രാജസ്ഥാന് റോയല്‍സ് താരങ്ങളുടെ കുടുംബാംഗങ്ങള്‍ ഇരിക്കുന്ന ബോക്സില്‍ രാജസ്ഥാന് ജഴ്സിയില്‍ ടീമിനു പ്രോത്സാഹനം നല്കുന്ന ഒരു സ്ത്രീയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രാദ്ധേയമാവുകയും ചെയ്തു. മാത്രമല്ല ബട്ലര് വെടിക്കെട്ട് ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഇവരുടെ പ്രോത്സാഹനം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇവര്‍ ആരാണ് എന്നന്വേഷണമായി സാമൂഹികമാധ്യമങ്ങളില്‍.
ലാറ വാര് ഡര് ദസ്സന് എന്നാണ് ഇവരുടെ പേര്. യഥാര്‍ഥത്തില്‍ രാജസ്ഥാന് റോയല്‍സിലെ ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ ഡര് ദസ്സന്റ ഭാര്യയാണു ലാറ. ദസ്സനെ പതിവായി ഗാലറിയിലെത്തി പിന്തുണയ്ക്കുന്ന സ്വഭാവക്കാരിയാണു ലാറ.
തന്നെയും ബട്ലറെയും ചേര്‍ത്തുള്ള ആരാധകരുടെ ഈ ആശയക്കുഴപ്പത്തെക്കുറിച്ച് ലാറ പ്രതികരിച്ചത് ഇങ്ങനെയാണ് 'ഞാന്‍ ജോസ് ബട്ലറുടെ ഭാര്യയാണെന്നാണ് ആളുകള്‍ ധരിച്ചിരിക്കുന്നത്. കുറച്ചധികം തവണ ഞാന്‍ ക്യാമറയില്‍ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണിത് എന്നാണ് കരുതുന്നത്. മത്സരത്തിനിടെ ടീമിനായി ആര്‍പ്പുവിളിക്കണം എന്നത് ധനശ്രീക്കും (യുസ്വേന്ദ്ര ചെഹലിന്റെ ഭാര്യ) എനിക്കും നിര്‍ബന്ധമാണ്. ജോസ് ബട്ലര് സെഞ്ചറി നേടുമ്പോള്‍ സംഭവിക്കുന്നതും ഇതുതന്നെ ഇതുകാണുമ്പോഴാകും ഞാന്‍ ബട്ലറുടെ ഭാര്യയാണെന്ന് ആരാധകര്‍ കരുതുന്നത്. എന്തായാലും സംഭവം കൊള്ളാം.
റാസിക്ക് ഐപിഎല്ലില്‍ കാര്യമായ മത്സരങ്ങള്‍ കളിക്കാനായിട്ടില്ലല്ലോ. അതുകൊണ്ട് റാസ്സിക്കു പ്രോത്സാഹനം നല്കാന് എനിക്കു കഴിയുന്നില്ല. അതു കൊണ്ട് തല്ക്കാലം ബട്ലറിനായുള്ള പ്രോത്സാഹനം ഞാന്‍ സ്വീകരിക്കുകയാണ്, അത് ആസ്വദിക്കുകയും ചെയ്യുന്നു'.







Comments