തൃശൂര്‍: സ്കൂള്‍ വാനില്‍ നിന്നിറങ്ങുന്നതിനിടെ വിദ്യാര്‍ഥിയെ അണലി കടിച്ചു. വടക്കാഞ്ചേരി ആനപറമ്പ് സ്കൂളിലെ വിദ്യാര്‍ഥി. കുമരനെല്ലൂര്‍ സ്വദേശി ആദര്‍ശിന് (10) ആണ് കടിയേറ്റത്. ആദര്‍ശിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2019ല്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ക്ലാസ്മുറിയില്‍ പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചത് ഞെട്ടിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെഹ്ല ഷെറിനായിരുന്നു മരിച്ചത്. പൊട്ടിപ്പൊളിഞ്ഞ ക്ലാസ്മുറിയിലെ ദ്വാരത്തിലാണ് പാമ്പുണ്ടായിരുന്നത്. പാമ്പ് കടിച്ചുവെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, രക്ഷിതാവ് എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു. ഇതിനകം അവശ നിലയിലായ കുട്ടി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണമടഞ്ഞിരുന്നു.
2019ല്‍ ചാലക്കുടിയിലെ ഒരു സ്കൂളില്‍ കുട്ടിക്ക് അണലിയുടെ കടിയേറ്റിരുന്നു. ഒളരിക്കര ഗവ.സ്കൂളിലെ പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്ന് അണലിയെ പിടികൂടിയ സംഭവവുമുണ്ടായിരുന്നു.






