ഇടുക്കി: ഇടുക്കി മുന്‍ ബിഷപ്പുമായി പി.ടി തോമസിനുണ്ടായിരുന്നത് ആശയപരമായ വ്യത്യാസമായിരുന്നുവെന്ന് നിയുക്ത തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. നിലവിലെ ബിഷപ് ജോണ്‍ നെല്ലിക്കുന്നേലുമായി പി.ടി നേരത്തെ മുതല്‍ വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയില്‍ പി.ടി തോമസിന്റെ കല്ലറയില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ബിഷപ് ഹൗസില്‍ എത്തി ഉമ തോമസ് ബിഷപുമായി ഹൃസ്വകൂടിക്കാഴ്ചയും നടത്തിയിരുന്നു.
പിടിയുടെ വികസന സ്വപ്നങ്ങളും നിലപാടിന്റെ രാഷ്ട്രീയവും തുടരണം. പിടിയുടെ ഓരോ തീരുമാനത്തേയും നൂറു ശതമാനം താനും അനുകൂലിച്ചിരുന്നു. പിടിയെ ഏറ്റവും ബഹുമാനിക്കുന്നതും ആരാധിക്കുന്നതും അതുകൊണ്ടുതന്നെയാണ്. -ഉമ പറഞ്ഞു.






