
സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വൈറലാകുന്നത് അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്. പാലം ഇടിഞ്ഞു വീഴുന്ന സംഭവങ്ങള്‍ ഇതിനു മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കോടികള്‍ ചെലവാക്കി നിര്‍മ്മിച്ച പാലം ബലക്ഷയത്താലും നിര്‍മ്മാണ അപാകതകളാലും തകര്‍ന്ന സംഭവങ്ങളും ഇതിനു മുമ്പ് കേട്ടിട്ടുണ്ട്.
എന്നാല്‍ ഉദ്ഘാടനം നടത്തുന്ന സമയത്ത് പാലം തകര്‍ന്നു വീണാലോ ? അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെക്സിക്കന്‍ നഗരമായ മൊറേലോസിന്റെ സംസ്ഥാനമായ ക്യൂര്‍നവാക്കയിലാണ് ഉദ്ഘാടനത്തിന് പിന്നാലെ പാലം തകര്‍ന്ന് വീണത്. മെക്സിക്കന്‍ നഗരത്തിലെ മേയറാണ് തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം മേയര്‍ യൂറിയോസ്റ്റഗുയിയും സംഘവും, നാട്ടുകാരും പാലത്തിലൂടെ നടന്ന് നീങ്ങവേ നടപ്പാലം തകര്‍ന്ന് താഴേക്ക് പതിച്ചു. ഇന്നലെയാണ് ഈ സംഭവം ഉണ്ടായത്. അതിനു പിന്നാലെയാണ് ഈ വീഡിയോ വൈറലായത്.
#Cuernavaca Mayor and other officials during the reopening of a pedestrian bridge. #México pic.twitter.com/wcNe48vhCA
— David Wolf (@DavidWolf777) June 7, 2022
പ്രകൃതിരമണീയമായ സ്ഥലത്തുള്ള അരുവിക്ക് മുകളിലാണ് പാലം നിര്‍മ്മിച്ചിരുന്നത്, മരപ്പലകകള്‍ കൊണ്ട് നിര്‍മ്മിച്ച തൂക്കുപാലത്തിന്റെ ഇര വടങ്ങള്‍ അടുത്തിടെ പുതുക്കി നിര്‍മ്മിച്ചിരുന്നു. അതിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഉദ്ഘാടത്തിനായാണ് മേയര്‍ എത്തിയത്. എന്നാലതിനിടെയാണ് പാലം തകര്‍ന്ന് മേയറും ഭാര്യയും പത്രപ്രവര്‍ത്തകരുമടക്കം ഇരുപത്തിയഞ്ചോളം പേര് പത്തടി താഴ്ചയിലേക്ക് വീണത്. അരുവിയിലെ പാറയില്‍ വീണും ചിലര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ സ്ട്രെച്ചറുകളില്‍ പുറത്തെടുത്ത് ആശുപത്രികളിലേക്ക് കൊണ്ടുപോയി. മേയറും ഇവിടെ ചികിത്സ തേടിയെത്തി.






