
സിനിമയില്‍ സൗഹൃദങ്ങളെക്കുറിച്ച് ഒരുപാട് പറയാറുണ്ടെങ്കിലും അഭിനേതാക്കള്‍ തമ്മില്‍ സൗഹൃദമുണ്ടാകുന്നത് വളരെ അപൂര്‍വ്വമാണ്. സിനിമാ സൗഹൃദങ്ങള്‍ക്ക് പൊതുവേ ആയുസ്സു കുറവാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ചില സൗഹൃദങ്ങള്‍. അതില്‍ പെടുന്നതാണ് നടന് ജയറാമും റഹ്മാനും തമ്മിലുള്ള സൗഹൃദം. ഇവരുടെ കുടുംബങ്ങള്‍ തമ്മിലും ഒരു ആത്മാര്‍ത്ഥ ബന്ധമുണ്ട്.
ഇപ്പോഴിതാ റഹ്മാന്റെ കുടുംബത്തിലെ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാര്‍വതിയുടെയും കാളിദാസിന്റെയും മാളവികയുടെയും ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. റഹ്മാന്റെ ഭാര്യ മെഹറുന്നീസ, മക്കളായ റുഷ്ദ, അലീഷ എന്നിവരെയും ചിത്രങ്ങളില്‍ കാണാം.
‘‘സന്തോഷവും സങ്കടവും! എന്റെ വീട്ടില്‍ ജനിച്ചുവളര്‍ന്ന കുട്ടികളൊക്കെ ഒന്നിനു പിന്നാലെ ഒന്നായി വിവാഹിതരാവുന്നു. എന്റെ ഡെറനും സിന്ദൂരിയ്ക്കും വിവാഹമംഗളാശംസകള്‍. ഒരുപാട് സ്നേഹം. അനുഗ്രഹിക്കപ്പെട്ടവരായിരിക്കൂ..’’ എന്നാണ് റഹ്മാന് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു റഹ്മാന്റെ മകള്‍ റുഷ്ദ റഹ്മാനും അല്‍താഫ് നവാബും തമ്മിലുള്ള വിവാഹം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്, രേവതി, ശോഭന, ലിസി, സുഹാസിനി, പാര്‍വ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80 കളിലെ നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു.






