
കാസര്‍ഗോഡ്/കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി യൂത്ത ലീഗിന്റെ പ്രതിഷേധം. സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലാണ് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്കും പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധം നേരിയ സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാടും സമാനമായ പ്രതിഷേധം നടന്നു.
മുഖ്യമന്ത്രിക്കെതിരായ ലുക്കൗട്ട് നോട്ടീസ് പോലീസിന്റെ ബാരിക്കേഡില്‍ പതിപ്പിച്ചു. എസ്പി ഓഫീസുകളിലേക്കുള്ള മാര്‍ച്ച് പോലീസ് 100 മീറ്റര്‍ അകലെ ബാരിക്കേഡ് വച്ച് തടഞ്ഞു. ഇതോടെ ബാരിക്കേഡിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.

കണ്ണൂര്‍ പിണറായി സ്വദേശി വിജയന് എന്ന പേരിലാണ് ലുക്കൗട്ട് നോട്ടീസ്. ഈ ചിത്രത്തില്‍ കാണുന്നയാളെ കണ്ടുകിട്ടുന്നവര്‍ പോലീസിനെയോ എ.കെ.ജി സെന്ററിലോ മുഖ്യമന്ത്രിയുടെ ഓഫീസിലോ അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.







Comments