
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ബി.ജെ.പി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രതിഷേധം. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ്രശമിച്ചു. ഇവരെ പിരിച്ചുവിടാന്‍ പല തവണ ജലപീരങ്കി പ്രയോഗിച്ചു. ഒമ്പത് തവണ ഗ്രനേഡ് പ്രയോഗിച്ചെങ്കിലും കനത്ത മഴയില്‍ അത് പ്രയോജനം ചെയ്തില്ല. എന്നാല്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്താന്‍ തയ്യാറായില്ല. പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് പ്രാര്‍ത്തകര്‍.
ഒന്നരയോടെ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മഹിളാ മോര്‍ച് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. മതില് ചാടിക്കടക്കാന്‍ ശ്രമിച്ചു. പോലീസ് മതിലിനു പുറത്തും ഉള്ളിലും നിന്ന് പ്രതിരോധം തീര്‍ത്തതിനാല്‍ പ്രവര്‍ത്തകര്‍ക്ക് അകത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നര മണിക്കൂറിലേറെയായി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സെക്രട്ടേറിയറ്റിനു മുന്നിലൂടെയുള്ള റോഡ് പൂര്‍ണ്ണമായും ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെട്ടു. ഇതേതുടര്‍ന്ന് നഗരത്തില്‍ പലയിടക്കും ഗതാഗത കുരുക്കും നേരിടുന്നുണ്ട്.
കോഴിക്കോട് മഹിളാ മോര്‍ച്ചയുടെ വ്യത്യസ്തമായ പ്രതിഷേധമാണ് നടന്നത്. 'സ്വര്‍ണ ബിരിയാണി' എന്ന പേരില്‍ ആക്ഷേപഹാസ്യ തെരുവുനാടകവുമായാണ് പ്രവര്‍ത്തകരെത്തിയത്. മുഖ്യമന്ത്രിയുടെയും സ്വപ്നയും കെ.ടി ജലീലിന്റെയും എം.ശിവശങ്കറിന്റെയും മുഖംമൂടിയണിഞ്ഞായിരുന്നു പ്രതിഷേധം.
എറണാകുളം കണയന്നൂരില്‍ താലൂക്ക് ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധ പ്രകടനം നടത്തി. പോലീസിന്റെ ബാരിക്കേഡിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.







Comments