ചെന്നൈ: ജയില്‍ മോചനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിയും രവിചന്ദ്രനും സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നിരസിച്ചത്. പേരറിവാളന് കേസില്‍ സുപ്രീം കോടതി നല്കിയതുപോലെ ഉത്തരവിടാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പേരറിവാളന് മോചനം നല്കിയ ഉത്തരവ് പാലിച്ച് തങ്ങള്‍ക്കും മോചനം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇരുവരും സുപ്രീം കോടതിയെ സമീപിക്കും.
കേസില്‍ ശിക്ഷ അനുഭവിച്ചിരുന്ന പേരറിവാളന് അടുത്തകാലത്ത് ജയില്‍ മോചനം നേടിയിരുന്നു. അവശേഷിക്കുന്ന ആറ് കുറ്റവാളികളില്‍ രണ്ട് പേരാണ് ജയില്‍ മോചനത്തിന് അപേക്ഷ നല്‍കിയത്.





