കൊല്ലം: തനിക്കെതിരെ അയല്‍ക്കാരും പോലീസും പരാതി പറഞ്ഞുവെന്ന കെ.ബി ഗണേഷ്കുമാറിന്റെ പരാമര്‍ശം അസംബന്ധമാണെന്ന് നടന് ഷമ്മി തിലകന്. ഗണേഷ്കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പിയാണ് ആരോപണത്തിന് പിന്നില്‍. അമ്മയിലെ അനീതിക്കെതിരെയാണ് താന്‍ പോരാടുന്നത്.
‘‘അദ്ദേഹം തന്നെ സംഘടന അധോലോകം ആണെന്ന് പറഞ്ഞിട്ടുണ്ട്. 'അമ്മ' സംഘടനയെ ഏറ്റവും അധികം അധിക്ഷേപിച്ച് സംസാരിച്ചുട്ടുള്ളത് അദ്ദേഹം തന്നെയാണ്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ് അമ്മയിൽ ഉള്ളത് എന്ന് പറഞ്ഞത് അദ്ദേഹം അല്ലേ. ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു, എനിക്ക് വിളിക്കാൻ ഒരു അച്ഛൻ ഉണ്ടെന്ന്. അത് ആയിരിക്കാം അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരുന്നത്.’’
അമ്മയുടെ 'നക്കാപ്പിച്ച' വാങ്ങുന്നവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി തിലകന് ആരോപിച്ചു. ‘‘എന്നെപോലുള്ളവർക്ക് എതിരെയുള്ള പരാതികൾ വരുമ്പോൾ കയ്യടിച്ച് പാസാക്കുമെന്ന്. ഈ നക്കാപ്പിച്ച കൊടുക്കുന്നത് കൊണ്ടാണ്. 5000 രൂപ വീതം നൽകുമ്പോൾ അത് അവരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. എനിക്കും തന്നു. എന്നാൽ എനിക്ക് അതിനുള്ള പ്രായം ആയില്ല എന്ന് പറന്നു അത് തിരികെ നൽകി. ’’
സംഘടനാ തിരഞ്ഞെടുപ്പിന് മുന്‍പ് കൈനീട്ടം പ്രഖ്യാപിച്ചത് അംഗങ്ങളെ സ്വാധീനിക്കാനായിരുന്നു. അത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ്.
തന്റെ പരാതിയില്‍ കോമ്പറ്റീഷന് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നുണ്ടെന്നും ഷമ്മി പറഞ്ഞു.
അമ്മയില്‍ ഭാരവാഹിയായിരിക്കാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളില്‍ അംഗമാകരുതെന്നാണ്. എന്നാല്‍ ഗണേഷ്കുമാര് ടിവി സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണ്. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ട് വീടുകള്‍ പണിയിച്ചു നല്കി. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു ഇത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കണമെങ്കില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കണമായിരുന്നുവെന്നും ഷമ്മി വിമര്‍ശിച്ചു.
‘‘ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. അത് എന്തുകൊണ്ടാണ്? ഇതൊന്നും എന്താണ് ഗണേഷ് കുമാര്‍ ചോദിക്കാത്തത്? ഞാന്‍ ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ഇനി മറുപടി ഇതായിരിക്കില്ല. ഞാന്‍ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും. വെറുതെ അത് ചെയ്യിപ്പിക്കരുത്’’ ഷമ്മി തിലകന് പറഞ്ഞു.

Comments