
പല താരങ്ങളും നവമാധ്യമങ്ങളില്‍ സജ്ജീവമാണ്. അവരില്‍ മിക്കവരും തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതും ഇത്തരം മാധ്യമങ്ങളിലൂടെയാണ്. ദിലീപ് വിവാഹവും പ്രണവ് അഭിനയത്തിലേക്ക് ഇറങ്ങുന്നതും ഇത്തരത്തിലാണ് വന്നത്.
എന്നാല്‍ ഇത്തരം നവമാധ്യമങ്ങള്‍ നരകമാണെന്നാണ് പോപ്പ് ഗായകന് ജസ്റ്റിന് ബീബറുടെ വാദം. എല്ലാ സോഷ്യല്‍ മീഡിയയോടും ബീബര്‍ക്ക് എതിര്‍പ്പില്ല. ഇന്സ്റ്റാഗ്രാമിനോടാണ് വെറുപ്പുള്ളത്. ചെകുത്താന്മാര്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ആപ്പ് ആണതെന്നാണ് ജസ്റ്റിന്റെ അഭിപ്രായം. ഇത് ഉപയോഗിച്ച് തുടങ്ങിയാല്‍ ആ നരകത്തില്‍ നമ്മള് എന്നന്നേക്കുമായി കുടുങ്ങി പ്പോകുമെന്നും ജസ്റ്റിന് പറയുന്നു.
ലണ്ടനിലെ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത ജസ്റ്റിന് ആരാധകരുടെ ചോദ്യത്തിന് ഉത്തരമായാണ് ഇന്‍സ്റ്റാഗ്രാമിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ജസ്റ്റിന് ഉപയോഗിക്കുന്നില്ല.






