
കണ്ണൂര്‍: മകനെ കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി പി.പി ഷാജിയും മകന് ജോതിരാദിത്യയുമാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട് കുളത്തിലാണ് രാവിലെ അത്യാഹിതമുണ്ടായത്. ഏച്ചൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് പി.പി ഷാജി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.






