
ഭര്‍ത്താവ് ജെറിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഗായിക മഞ്ജരി. ജെറിന് ആദ്യമായാണ് ഗുരുവായൂരില്‍ വരുന്നതെന്നും ക്ഷേത്രത്തിന് അകത്തു കയറാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്ന് പ്രാര്‍ഥിച്ചുവെന്നും താന്‍ ഉളളില്‍ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി കുറിച്ചു.
ഗുരുവായൂര്‍ അമ്പല ദര്‍ശനം എന്ന ക്യാപ്ഷനോടെയാണ് മഞ്ജരി ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ജൂണ്‍ 24 നായിരുന്നു മഞ്ജരിയും ജെറിനും വിവാഹിതരായത്.






