ക്രൈസ്തവികതയുടെ മഹത്വം പറയാന്‍ ശ്രമിച്ച ചിത്രകഥ പുലിവാലായി; വര്‍ഗ്ഗീയത ആരോപണത്തില്‍ കുടുങ്ങി ബാലപ്രസിദ്ധീകരണം
ക്രൈസ്തവികതയുടെ മഹത്വം പറയാന്‍ ശ്രമിച്ച ചിത്രകഥ പുലിവാലായി; വര്‍ഗ്ഗീയത ആരോപണത്തില്‍ കുടുങ്ങി ബാലപ്രസിദ്ധീകരണം
Authored by Web Desk | Last updated: 03 Dec 2016, 9:39 AM | 1 min read
മതപരിവര്‍ത്തനത്തിനെതിരേ ഒരു വിഭാഗം ശക്തമായി നിലകൊള്ളുമ്പോള്‍ ക്രൈസ്തവികതയുടെയും പള്ളിയുടെയും മഹത്വം പറയാന്‍ വേണ്ടി എഴുതിയ കഥ വര്‍ഗ്ഗീയത പരത്തുന്നതായുള്ള ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പളളിയുടെ ബാല പ്രസിദ്ധീകരണം ക്ഷമാപണവുമായി രംഗത്ത്. പള്ളിയേയും സമീപത്തെ ക്ഷേത്രത്തെയും ചേര്‍ത്ത് പ്രസിദ്ധീകരണം പറഞ്ഞ ദരിദ്ര കര്‍ഷകന്റെ കഥ വര്‍ഗ്ഗീയത പരത്തുന്നെന്ന ആക്ഷേപത്തില്‍ കുടുങ്ങുകയായിരുന്നു.
എഡിറ്റോറിയന്‍ ബോര്‍ഡിന് നോട്ടപ്പിശക് പറ്റിയെന്നും മത്സരത്തിന് കിട്ടിയ കഥകളില്‍ ഒന്നെന്നും തുടങ്ങിയ കാരണം പറഞ്ഞാണ് മാസിക ക്ഷമാപണം നടത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളില്‍ ക്രൈസ്തവിക മൂല്യം വളര്‍ത്തുക, വ്യക്തിത്വ പരിശീലനം, കൗണ്‍സിലിംഗ് തുടങ്ങിയ നല്‍കുക ഇത്യാദി കാര്യങ്ങള്‍ക്ക് വേണ്ടി പള്ളിക്കു കീഴില്‍ ഒരു സ്വകാര്യ കൂട്ടായ്മ പ്രസിദ്ധീകരിക്കുന്ന ബാലപ്രസിദ്ധീകരണം സംഭവിച്ചു പോയ കയ്യബദ്ധത്തില്‍ തിരുത്താന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുന്തേശപുരം ഗ്രാമത്തിലെ ദരിദ്രകര്‍ഷകന്റെ ചിത്രകഥയാണ് പ്രസിദ്ധീകരണത്തെ വെട്ടിലാക്കിയത്. കര്‍ഷകനായിരുന്ന രാംനാഥ് ദാരിദ്രം മാറാനായി നിത്യവും ക്ഷേത്രങ്ങളില്‍ മാറി മാറി പ്രാര്‍ത്ഥിക്കാന്‍ പോകുമായിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും അദേഹത്തിന്റെ ദാരിദ്രം മാറിയില്ല.
അങ്ങനെ ഒരു ദിവസം ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു മണിയടിയൊച്ച കേട്ടു. അമ്പലമാണെന്നു കരുതി ചെന്നു നോക്കിയപ്പോള്‍ അതൊരു പള്ളിയായിരുന്നു. അകത്തു കയറി നോക്കിയപ്പോള്‍ രാംനാദ് അന്തം വിട്ടു. കുരുശില്‍ തൂങ്ങി കിടക്കുന്ന യോശുവിന്റെ രൂപമായിരുന്നു കണ്ടത്. അയ്യോ കഷ്ടം തന്നെ ആരാണ് ഈ ദൈവത്തെ ഇങ്ങനെ കൊന്നതെന്ന് ഓര്‍ത്തപ്പോള്‍ ദരിദ്രന് സങ്കടമായി. പാവം എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും എന്തായാലും ദൈവമല്ലേ പ്രാര്‍ത്ഥിച്ചു കളയാം എന്നുകരുതി പ്രാര്‍ത്ഥിച്ചു.
ഈ ദൈവം ഒരുപാട് കഷ്ടപ്പെട്ടത് കൊണ്ട് തന്റെ കഷ്ടപാടുകള്‍ കാണാതിരിക്കില്ലെന്ന് രാംനാഥ് കരുതി. പ്രാര്‍ത്ഥനക്ക് ശേഷം കൃഷി ചെയ്തപ്പോള്‍ നല്ല വിളവാണ് രാംനാഥിന് കിട്ടിയത്. അത് യേശുവിന്റെ അനുഗ്രഹമാണെന്നു കരുതി ബാക്കി എല്ലാവരെയും കൂടി പള്ളിയിലേയ്ക്ക് വന്നു എന്നാണ് കഥ. കഥയില്‍ ക്ഷേത്ത്രിലെ പ്രാര്‍ത്ഥന കൊണ്ടു ഗുണമുണ്ടായില്ല എന്നതിന് പുറമേ പള്ളിയിലെ പ്രാര്‍ത്ഥന അനുഗ്രഹമാകുകയും ചെയ്തു എന്ന തരത്തിലുള്ള സൂചന നല്കുന്ന കഥ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നെന്ന് പറഞ്ഞ് ചിലര്‍ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതോടെയാണ് പണിയായി മാറിയത്.
എന്തായാലും നവംബര്‍ ലക്കത്തില്‍ ഈ മാസം ആദ്യം പുറത്തുവന്ന ബാലമാസിക ഇനി പിന് വലിക്കാന്‍ കഴിയില്ല എന്നയാതോടെ ജനുവരിയില്‍ പുറത്തിറക്കുന്ന പതിപ്പില്‍ തിരുത്തു കൊടുക്കാമെന്ന ആലോചനയിലാണ് പ്രസാധകര്.