
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളാനുള്ള സാധ്യതയാണ് മഴയ്ക്ക് കാരണം. ഇന്ന് മുതല്‍ ചൊവ്വാഴ്ചവരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
വടക്കു പടിഞ്ഞാറു അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 7 നു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത
ഇതിന്റെ സ്വാധീനത്താല്‍
കേരളത്തില്‍ ആഗസ്റ്റ് 5 മുതല്‍ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. കേരളത്തിലും തമിഴ് നാടിന്റെ പശ്ചിമഘട്ട മേഖലകളിലും ആഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ സാധാരണ മഴ സാധ്യത.കാസറഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം,തൃശൂര്‍ ഇടുക്കി ജില്ലകളില്‍ അതി ശക്തമായ മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. മലയോര മേഖലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. കാസറഗോഡ്,കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ അതി ശക്തമായ മഴ സാധ്യത
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. മലയോര മേഖലയില്‍ അതി ശക്തമായ മഴ സാധ്യത







Comments