
ഇടുക്കി/കോട്ടയം: മഴ തത്ക്കാലം മാറി നിന്നെങ്കിലും ആശങ്കകള്‍ പൂര്‍ണ്ണമായും അവസാനിക്കുന്നില്ല. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. രാവിലെ മുതല്‍ ഒരിടത്തും മഴ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ 7.30 ഓടെ സംഭവരണ ശേഷിയുടെ 83% വെള്ളം ഡാമില്‍ എത്തി. 2382.52 അടിയാണ് ജലനിരപ്പ്. വെള്ളം കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ സ്പില്‍വേയിലൂടെ അധിക ജലം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്നും പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മുല്ലപ്പെരിയാറിലെ 10 ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും നീരൊഴുക്ക് ശക്തമായതിനാല്‍ ജലനിരപ്പ് കുറയുന്നില്ല. കൂടുതല്‍ ജലം കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലുമാണ് തമിഴ്നാട്.
മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല.
മഴ മാറിയെങ്കിലും ആലപ്പുഴ ജില്ലയില്‍ ആശങ്ക പൂര്‍ണ്ണമായും മാറിയിട്ടില്ല. കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കുട്ടനാട്, അപ്പര്‍കുട്ടനാട് പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളംകയറിയ അവസ്ഥയാണ്.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. കോട്ടയം, തൃശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ ശക്തമായ മഴ സാധ്യത. വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴ സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. മധ്യ വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ സാധ്യത
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യത
നാളെ വൈകിട്ടോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍
കേരളത്തില്‍ ആഗസ്റ്റ് 6 മുതല്‍ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു







Comments