
ന്യുഡല്ഹി: ബില്ക്കീസ് ബാനു കേസില് കുറ്റവാളികളെ മോചിപ്പിച്ച ഗുജറാത്ത് സര്ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജിയില് സുപ്രീം കോടതി സര്ക്കാരിന്റെ വിശദീകരണം തേടി. പ്രതികളെ കേസില് കക്ഷി ചേര്ക്കുന്നതില് കോടതി ഹര്ജിക്കാരുടെയും നിലപാട് തേടി. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
സിപിഎം പി.ബി അംഗം സുഭാഷിണി അലി, തൃണമൂല് കോണ്ഗ്രസ് എം.പി മഹുവ മൊയിത്ര തുടങ്ങിയവരാണ് മോചനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടാണ് ബില്ക്കീസ് ബാനുവിനെ പ്രതികള് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്തശേഷമായിരുന്നു ഗര്ഭിണിയായ ബില്ക്കീസിനു നേരെയുണ്ടായ അതിരകമം.
11 കുറ്റവാളികളെയും സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് മോചിപ്പിച്ചുകൊണ്ട് സര്്ക്കാര് ഉത്തരവായത്.







Comments