
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നാളെ പ്രവേശിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ വീട്ടിലെത്തി കണ്ടിരുന്നു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എ വിജയരാഘവന്, എം വി ഗോവിന്ദന്, ഇ പി ജയരാജന് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. രണ്ടാഴ്ച മുൻപു ചേർന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചു കോടിയരി പങ്കെടുത്തിരുന്നു.






