
ന്യൂഡല്ഹി:വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഹിജാബ് നിരോധിച്ച കര്ണാടക സര്ക്കാര് നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ സമര്പ്പിച്ച ഹര്ജിയില് സര്ക്കാരിന് നോട്ടീസ് അയക്കാന് സുപ്രീം കോടതി നിര്ദേശം നല്കി. ജസ്റ്റീസ് ഹേമന്ത് ഗുപ്ത, സുധാംശു ദുലിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അതിനിടെ, ഹര്ജി മാറ്റിവയ്ക്കണമെന്ന ചില ഹര്ജിക്കാരുടെ ആവശ്യം കോടതിയുടെ വിമര്ശനത്തിന് ഇടയാക്കി. ഹര്ജി ഉടന് പരിഗണിക്കണമെന്ന ആവശ്യം കണക്കിലെടുക്കുമ്പോള് ഹര്ജി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ന്യായീകരിക്കാനാവില്ല. 'ഷോറം ഷോപ്പിംഗ്' അനുവദിക്കാന് കഴിയില്ലെന്നും ബെഞ്ച് കുറ്റപെപടുത്തി. ഹര്ജി സെപ്തംബര് അഞ്ചിന് വീണ്ടും പരിഗണിക്കും.
ഹിജാബ് ധരിക്കുന്നത് മതാചാരണത്തിന്റെ അനിവാര്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഹിജാബിന് വിലക്ക് ഏര്പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് ഉഡുപ്പി പ്രീ-യൂണിവേഴ്സിറ്റി കോളജിലെ ഏതാനും മുസ്ലീം വിദ്യാര്ത്ഥിനികള് സമര്പ്പിച്ച ഹര്ജികള് തള്ളിയ ഹൈക്കോടതി സര്ക്കാര് തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഭരണഘടനയുടെ അനുഛേദം 25ന്റെ ലംഘനമാണെന്നും ക്ലാസ്മുറിയില് ഹിജാബ് ധരിക്കാന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.







Comments