
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ മൂത്തമകനും വേല്‍സിലെ രാജകുമാരനുമായ ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. ചാള്‍സ് മൂന്നാമന് എന്ന പേര് സ്വീകരിക്കും .14 കോമണ്ല്െത്ത രാജ്യങ്ങളുടെ തലവന്‍ ഇനി ചാള്‍സ് മൂന്നാമനായിരിക്കും. ചാള്‍സിന്റെ ഭാര്യ കാമില രാജ്ഞി പത്നിയാകും.
എലിസബത്ത് രണ്ടിന്റെയും ഫിലിപ്പ് മൗണ്ട്ബാറ്റന്റെയും മൂത്ത മകനായി 1948 നവംബര്‍ 14നാണ് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സിന്റെ ജനനം.
ഹിസ് റോയല്‍ ഹൈനസ്സ് പ്രിന്‍സ് ഒഫ് വേല്‍സ് എന്നതായിരുന്നു ഔദ്യോഗിക പദവി. ചെം, ഗോര്ഡന്സ്റ്റോന് സ്കൂളുകളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഓസ്ട്രേലിയയിലെ വിക്ടോറിയ ഗീലോങ് ഗ്രാമര്‍ സ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. റോയല്‍ എയര്‍ഫോഴ്സിലും റോയല്‍ നേവിലും 1971 മുതല്‍ 1976 വരെ സേവനം ചെയ്തു.
1981ല്‍ ഡയാന സ്പെന്‍സറെ വിവാഹം ചെയ്തു. ഇവരില്‍ വില്യം, ഹാരി എന്നീ രണ്ട് മക്കളുണ്ട്. വിവാഹ ജീവിതം നയിക്കുമ്പോഴും കാമിലയുമായുള്ള പ്രണയം ചാള്‍സിന്റെ സ്വകാര്യ ജീവിതം ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയാക്കി. 1996ല്‍ ഡയാനയുമായി വിവാഹമോചനം നേടി. വൈകാതെ സുഹൃത്തിനൊപ്പം സഞ്ചരിക്കവേ ഡയാന കാറപകടത്തില്‍ മരിച്ചു. 2005ല്‍ ചാള്‍സ് കാമുകിയായ കാമില പാര്‍ക്കര്‍ ബൗള്‍സിനെ വിവാഹം കഴിച്ചു.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് 1976ല്‍ അദ്ദേഹം ദ പ്രിന്‍സ് ട്രസ്റ്റ് സ്ഥാപിച്ചു.നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി നഗരങ്ങളുടെ വാസ്തുശില്പി കൂടിയാണ്. തികഞ്ഞ പരിസ്ഥിതി വാദിയായ അദ്ദേഹം ഓര്‍ഗാനിക ഫാമിംഗിന്റെയും കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള പ്രയത്നത്തിലും പങ്കുവഹിക്കുന്നുണ്ട്. ജനിതക വ്യതിയാനം വരുത്തിയ ഭക്ഷണത്തോട് എന്നും മുഖംതിരിച്ചാണ് ചാള്‍സ് നില്‍ക്കുന്നത്. ഹോമിയോപതിയും അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കി. അദ്ദേഹത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചില അവസരങ്ങളില്‍ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഏഴ് പതിറ്റാണ്ടിനു ശേഷമാണ് യു.കെയില്‍ രാജാവ് ഭരണത്തിലെത്തുന്നത്. 73ാം വയസ്സിലാണ് ചാള്‍സിന് രാജപദവി ലഭിക്കുന്നതും. ഭരണത്തിലേറുന്ന ഏറ്റവും പ്രായമേറിയ രാജകുമാരനുമാണ് ചാള്‍സ്. 64ാം വയസ്സില്‍ രാജാവായ വില്യം നാലാമനായിരുന്നു ഇതുവരെ ആ റെക്കോര്‍ഡ്.
2021 ഏപ്രില്‍ 9നാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായിരുന്ന ഫിലിപ്പ് രാജകുമാരന്, ഡ്യുക്ക് ഓഫ് എഡിന്‍ബര്‍ഗ് അന്തരിച്ചത്. തുടര്‍ന്ന് ഏതാനും മാസങ്ങളായി എലിസബത്ത് രാജ്ഞിയുടെ ആരോഗ്യവും മോശമായിരുന്നു.






