തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള് വഴി വിറ്റഴിച്ചത് റെക്കോര്‍ഡ് തുകയുടെ മദ്യം. ഏഴ് ദിവസം കൊണ്ട് വിറ്റത് 624 കോടിയുടെ മദ്യമാണ്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ വില്‍പ്പന നടന്നു.
ഏറ്റവും കൂടുതല്‍ വില്‍പ്പന കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് 1.6 കോടി രൂപയുടെ മദ്യം. രണ്ടാമത് തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലെറ്റാണ്. ഇവിടെ 1.2 കോടിയുടെ വില്‍പ്പനയാണ് ഉത്രാടം നാളില്‍ നടന്നത്.
ഈ ദിവസങ്ങളിലെ മദ്യവില്‍പ്പനയില്‍ സര്‍ക്കാരിന് 550 കോടി രൂപ നികുതിയിനത്തില്‍ ലഭിച്ചു. ബാറുകളിലെ വില്‍പ്പനയുടെ കണക്ക് പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടിയുടെ മദ്യമായിരുന്നു വിറ്റത്.






