
മുംബൈ: ശിവസേനയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പോലീസ് സ്റ്റേഷന് വളപ്പില്‍ വെടിയുതിര്‍ന്ന് എംഎല്‍എ. ദാദര്‍ എംഎല്‍എ സദാ സര്‍വങ്കര്‍ ആണ് വെടിയുതിര്‍ത്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
സംഭവത്തില്‍ എംഎല്‍എ, അദ്ദേഹത്തിന്റെ മകന് സമാധാന്, സുഹൃത്തുക്കളായ സന്തോഷ് തെലവനെ, കുനാല്‍ വദേക്കര്‍ എന്നിവര്ക്കെിരെ പോലീസ് കേസെടുത്തു. സേനയുടെ പിളര്‍പ്പിന് പിന്നാലെ സര്‍വങ്കര്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ പക്ഷത്തേക്ക് ചേര്‍ന്നിരുന്നു. പ്രദേശിക നേതാക്കള്‍ അടക്കമുളള പ്രവര്‍ത്തകരെയും അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു.
ഗണേശോല്‍സവത്തോട് അനുബന്ധിച്ച് ഇരുവിഭാഗം വെവ്വേറെ ഘോഷയാത്രകളും വിഗ്രഹ നിമജ്ജനം അടക്കമുള്ള പരിപാടികളും നടത്തിയിരുന്നു. തുടര്‍ന്ന് റോഡിലേക്ക് എത്തിയ ഇവര്‍ എതിര് വിഭാഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെയാണ് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും പിന്തിരിപ്പിച്ചത്.
ശനിയാഴ്ച രാത്രിയും ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഇതോടെയാണ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.






