തൃശൂര്‍: ജയലളിതയുടെ വിശ്വാസം പ്രശസ്തമാണ്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ജയയുടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമാണ് തുണയായി നിന്നിരുന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയിട്ടുണ്ട്. കേസുകളുടെ പ്രശ്നങ്ങള്‍ കാരണം ആദ്യം 2001ലാണ് പരപ്പനങ്ങാടി ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് ആലത്തിയൂരെ ഹനുമാന് സ്വാമി ക്ഷേത്രത്തില്‍ എത്തിയത്.
പിന്നീട് 2001ല്‍ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ നടയിരുത്തി. കൃഷ്ണ എന്ന പേരുള്ള ആനയെയാണ് അവര്‍ നടയ്ക്കലിരുത്തിയത്. ഇതിന് പുറമെ 44 പവന്റെ സ്വര്‍ണ കിരീടവും സമര്‍പ്പിച്ചിരുന്നത്. അടുത്തുള്ള നാരായണങ്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ 51 പവന്റെ ശൂലവും 51 പവന്റെ പള്ളിവാളും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നും അവര്‍ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. പച്ചപട്ടും കദളിപ്പഴവും നറുനെയ്യും സമര്‍പ്പിക്കാറുണ്ട്.
നിരവധി പ്രശ്നങ്ങള്‍ക്ക് നടവിലാണ് അവര്‍ കേരള സന്ദര്‍ശനം നടത്തിയത്. അന്നത്തെ മുഖ്യമന്ത്രി എകെ ആന്‍ണി യാത്ര മാറ്റവയ്ക്കണമെന്ന് അദ്ദേഹം അഭ്യര്‍ദ്ധിച്ചിരുന്നു. ക്ഷേത്രത്തിന് വെളിയില്‍ കരിങ്കൊടി പ്രതിഷേധം അടക്കം നടന്നത് അവഗണിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇവയ്ക്കെല്ലാം പുറമെ കണ്ണൂര്‍ തളിപ്പറമ്പിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലും അവര്‍ ദര്‍ശനം നടത്തിയിരുന്നു.
അസുഖ ബാധിത ആയപ്പോഴും ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ സ്ഥിരമായി അമ്മയുടെ പേരില്‍ വഴിപാടുകള്‍ നടത്തിയിരുന്നു.






