
ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പിന്തുണ നെഹ്റു കുടുംബത്തിനെന്ന് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ.മുരളീധരനും. കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍ മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തയ്യാറായിട്ടില്ല.
രാഹുല്‍ഗാന്ധി അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ പ്രസിഡന്റാകണമെന്ന് കേരളത്തിന്റെ പൊതുവികാരമാണ്.അതിനു വേണ്ടി പ്രമേയം പാസാക്കേണ്ട ആവശ്യമില്ല. ശശി തരൂര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം അക്കാര്യം പരസ്യമാക്കട്ടെ. നെഹ്റു കുടുംബത്തില്‍ നിന്ന് ആര് മത്സരിച്ചാലും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബത്തില്‍ നിന്നുള്ളവര്‍ക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ കൂടുതല്‍ യോഗ്യതയെന്ന് ശക.മുരളീധരന് പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ളയാള്ക്കെ വിജയിക്കാനാവൂ. നെഹ്റു കുടുംബത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിക്ക നയിക്കുന്നതിനാലാണ് ഭാരത് ജോഡോ യാത്രയില്‍ ഇത്രയധികം ജനപങ്കാളിത്തമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴയിലെ അവസാന ഘട്ടം ഇന്ന് ആരംഭിച്ചു. അരൂരില്‍ യാത്ര അവസാനിക്കും. ജില്ലയില്‍ 90 കിലോമീറ്ററാണ് യാത്ര കടന്നുപോകുന്നത്.






