കൊല്ലം: കേരള ബാങ്ക് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി അഭിരാമി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്. വായ്പ എടുത്തത് അജികുമാര്‍ എന്ന അഭിരാമിയുടെ പിതാവ് ആണ്. എന്നാല്‍ അദ്ദേഹത്തിന് പകരം കിടപ്പ് രോഗിയായ മുത്തച്ഛന് ആണ് ബാങ്ക് അധികൃതര്‍ നോട്ടീസ് നല്‍കിയത്. നോട്ടീസിന്റെ ഉള്ളടക്കം പറഞ്ഞുകൊടുക്കാതെ ഒപ്പിടിപ്പിച്ചു വാങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ എടുത്ത നിയമനടപടികളും ഉചിതമായില്ലെന്ന് .കൊല്ലം സഹകരണ രജിസ്ട്രാര്‍ കേരള ബാങ്കിന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വായ്പ അടയ്ക്കുന്നതില്‍ കുടിശിക വരുത്തിയതിന്റെ പേരില്‍ സ്വീകരിച്ച നടപടി സര്‍ഫാസി നിയമപ്രകാരമുള്ളണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള ബാങ്ക് ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനംനൊന്ത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ജീവനൊടുക്കിയത്.






