ന്യൂഡല്‍ഹി: ഡബിറ്റ് (എടിഎം), ക്രഡിറ്റ് കാര്‍ഡുകളില്‍ ഇടപാടുകള്‍ക്കുള്ള സേവന നികുതി സര്‍ക്കാര്‍ ഒഴിവാക്കി.
2000 വരെയുള്ള ഇടപാടികള്ക്കാണ് നികുതി ഒഴിവാക്കിയത്. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരത്തില്‍ പദ്ധതി നടപ്പിലാക്കുന്നത.
നിലവില്‍ 15 ശതമാനം നികുതിയാണ് ഇതിന് ഈടാക്കിയിരിക്കുന്നത്. കറന്‍സി അസാധുവാക്കിയതിന് ശേഷമം ഒരുമാസത്തിന് ശേഷമാണ് ഇത്തരത്തിലുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. അസാധുവാക്കിയ നോട്ട് ഈ മാസം 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
ഇതുവരെ 11.5 ലക്ഷം കോടി നോട്ടുകള്‍ ബാങ്കുകളിലെത്തിയതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു.






